സഭയോടൊത്ത് ചിന്തിക്കുകയും സഭാജീവിതത്തില്‍ ക്രിയാത്മകമായി പങ്കുചേരുകയും ചെയ്താണ് നാം ദൈവികജീവനില്‍ വളരുന്നത്. ഏതു റീത്തില്‍പ്പെട്ടവര്‍ക്കും ഉപയോഗിക്കത്തക്ക വിധത്തില്‍ കഴിയുന്നതും ബൈബിളിലെ എല്ലാ പുസ്തകങ്ങളില്‍നിന്നും വായനകള്‍ തിരഞ്ഞെടുത്തു ക്രമീകരിച്ചിരിക്കുന്നു. ദിവ്യകാരുണ്യാരാധനയ്ക്കു സഹായിക്കുന്ന മാതൃകകളും കൂടാതെ വ്യത്യസ്ത സാഹചര്യങ്ങള്‍ക്കുവേണ്ടിയുള്ള വചനശുശ്രൂഷകളും പ്രാര്‍ത്ഥനാഗാനങ്ങളും ഓരോ ഭാഗത്തിനും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.