ഒരിക്കല്‍ മുറിവേല്ക്കപ്പെട്ട നമ്മുടെ ഉള്ളിലെ കുഞ്ഞുകുട്ടി അതേ രീതിയില്‍ തുടരുകയോ, ഒളിഞ്ഞിരിക്കുകയോ, സംരക്ഷിക്കപ്പെടാതിരിക്കുകയോ ചെയ്താല്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ എന്ന നിലയില്‍ നമ്മള് ധാരാളം പ്രശ്നം അനുഭവിക്കേണ്ടതായി വരും. അതായത് ആത്മവിശ്വാസമില്ലായ്മ, സ്വയം മതിപ്പില്ലായ്മ, ജീവിതത്തോടുള്ള ഉത്സാഹക്കുറവ് എന്നിങ്ങനെ... ഇത്തരത്തിലുള്ള മുറിവുകളെ സുഖപ്പെടുത്തി ജീവിതത്തെ ഏറ്റവും സന്തോഷത്തോടെ കാണുന്ന കുഞ്ഞുകുട്ടിയെ തുറന്നുവിടുകയാണ് ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്.