ഒരു ഡിറ്റക്റ്റീവ് നോവല്‍ വായിക്കുന്ന രസത്തില്‍ ഏതുകുട്ടിയും (മുതിര്‍ന്നവരും!) ഈ നോവല്‍ വായിക്കും. നോവല്‍ വായിച്ചു തീരുമ്പോഴേക്ക് വായിക്കുന്നവരെ പ്രകൃതിസ്നേഹികളാക്കുകയാണ് ഗ്രന്ഥകാരന്‍റെ ലക്ഷ്യം. അതില്‍ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.
പ്രൊഫ. എസ്. ശിവദാസ്
ഇത്തിരിപ്പോന്ന ഒരു കുരുവിയുടെ പൊഴിഞ്ഞുവീണ തൂവലില്‍ നിന്നാണ് മുതിര്‍ന്നവരെപ്പോലും വിസ്മയം കൊണ്ട് ഉഴിയുന്ന ഈ പുസ്തകത്തിന്‍റെ കഥാതന്തു രൂപപ്പെടുന്നത്. ചെറുതുകളുടെ ഹര്‍ഷം അനുഭവിക്കാനുള്ള ക്ഷണമാണ് ഇതില്‍ റെസൊനേറ്റ് ചെയ്യുന്നത്. അനുപാതങ്ങളില്‍ വ്യത്യാസം ഉണ്ടെങ്കിലും ആത്യന്തികമായി ഈ പുസ്തകവും പറയാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണ്ണമാകാത്ത, അതുകൊണ്ടുതന്നെ ലാഭനഷ്ടങ്ങളുടെ ആശങ്കകളില്ലാത്ത, കച്ചവടക്കണ്ണില്ലാത്ത, ഒരു ബോധത്തിന്‍റെ തൂവല്‍പ്രകാശത്തിലാണ്.
ബോബി ജോസ് കട്ടികാട്
കുട്ടികളെ ഉദ്ദേശിച്ച് എഴുതപ്പെട്ടിരിക്കുന്നെങ്കിലും ഉദ്വേഗം (suspense) ജനിപ്പിക്കുകയും, നിലനിര്‍ത്തുകയും ചെയ്തുകൊണ്ട് മുതിര്‍ന്നവര്‍ക്കും വായനയുടെ സുഖം നല്‍കുന്നു.
പ്രശാന്ത് പാലക്കാപ്പിള്ളില്‍ സി.എം.ഐ
ഉദ്വേഗ നിര്‍ഭരമായ അനേകം മുഹൂര്‍ത്തങ്ങളിലൂടെ മനുഷ്യനും പ്രകൃതിയും മറ്റു ജീവജാലങ്ങളും തമ്മിലുള്ള മഹത്തായ ആ പാരസ്പര്യത്തിന്‍റെ വനാന്തര്‍ഭാഗത്തേക്ക് എത്തിക്കുന്നതില്‍ ഗ്രന്ഥകാരന്‍ ഒരുപാട് വിജയിച്ചിരിക്കുന്നു. ലളിതമായ ഭാഷയിലൂടെ വളരെ സൂക്ഷ്മവും കൃത്യവുമായ വനനിരീക്ഷണങ്ങളിലൂടെ ചിട്ടപ്പെടുത്തിയിരിക്കുന്ന, അതിലേറെ ജിജ്ഞാസ ജനിപ്പിക്കുന്ന, കാടറിവുകളുടെ ഒരു ശേഖരമായിരിക്കുന്നു ഈ കഥാപുസ്തകം.
ഡോ. ജിജി കെ. ജോസഫ്